Posts

Showing posts from March, 2024

ബൂബ്സും അരക്ഷിതാവസ്ഥയും

Image
തലക്കെട്ട് കണ്ട് നെറ്റി ചുളിക്കണ്ട. 'ബി 32 മുതൽ 44' വരെ എന്ന ചിത്രത്തിന്റെ കഥാതന്തു ആണ് തലക്കെട്ട് പറയുന്നത്. അവരവരുടെ മാറിടങ്ങൾ അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ അവർക്ക് നൽകുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അർബുദം മൂലം തന്റെ രണ്ട് മാറിടവും നഷ്ടപ്പെട്ടവൾ, വളർച്ച ഇല്ലാത്ത മാറിടങ്ങളുമായി ജീവിച്ച്, ഒരു ഘട്ടത്തിൽ തങ്ങൾ സ്വവർഗ്ഗ അനുരാഗികളാണെന്ന് തിരിച്ചറിയുന്ന മറ്റ് രണ്ടുപേർ, പ്രായപൂർത്തിയാകാത്തെ തന്നെ അമ്മ ആവുകയും, കുഞ്ഞിനെ മുലയൂട്ടാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥിനി, സാമ്പത്തിക ബാധ്യതമൂലം മോഡലിങ് തൊഴിലായി സ്വീകരിച്ച സ്ത്രീയുടെ ജീവിതം, ഇവരുടെ കഥയാണ് ബി 32 മുതൽ 44 വരെ. കേരള സർക്കാർ സ്ഥാപനമായ കേ എസ് എഫ് ഡീ സിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. IFFK28 ൽ പ്രദർശിപ്പിച്ച ഈ ചിത്രം ഇപ്പോൾ കേരള സർക്കാരിന്റെ ഓടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. 75 രൂപയാണ് ചിത്രം കാണാനുള്ള ചിലവ്. Cspace KSFDC എന്ന് search ചെയ്താൽ Google play store ൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം.