നിഗൂഢത ഒളിപ്പിച്ചു വച്ച് വീണ്ടും ദേവദൂതൻ
പലവട്ടം കണ്ട ലാലേട്ടന്റെ ദേവദൂതൻ റീറിലീസിങ്ങിൽ വീണ്ടും കാണുവാൻ എന്നെ പ്രേരിപ്പിച്ചത് ലാലേട്ടന്റെ സാന്നിധ്യം മാത്രമല്ല ആ ചിത്രം ക്ലൈമാക്സോളം കാത്തു സൂക്ഷിച്ച നിഗൂഢതയും വിദ്യാസാഗർ സംഗീതം നൽകിയ ഗാനങ്ങളും അദ്ദേഹം ഒരുക്കിയ പശ്തചാത്തല സംഗീതവുമാണ്. വീണ്ടും റിലീസ് ചെയ്തപ്പോൾ കഥ പറച്ചിലിന് നോൺലീനിയാർ രീതിയാണ് അവലംബിച്ചിരിക്കുന്നത്. മറ്റൊരു രീതിയിലുള്ള, തീയേറ്ററിൽ തന്നെ ലഭിക്കുന്ന ഒരു ആസ്വാദന സംതൃപ്തി റീറിലീസ് നൽകുന്നുണ്ട്. ജഗതി ചേട്ടനെ പൂർണമായും റീറിലീസിൽ ഒഴിവാക്കിയത് ശരിക്കും വേദനിപ്പിച്ചു. ചിത്രം മുമ്പ് കണ്ടിട്ടുള്ളവർക്ക് തികച്ചും വ്യത്യസ്തമായ ഫ്ലേവറിലുള്ള കാഴ്ച്ചയാണ് ഒരുക്കിയിരിക്കുന്നത്. മറിച്ച് ആദ്യമായി കാണുന്നവർക്ക് തികച്ചും പുത്തൻ അനുഭവമായിരിക്കും ഈ ചിത്രം.