ദത്തെടുക്കുൽ വിഷയമായി ഒരു ചിത്രം
തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ലക്ഷ്മി രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച 'Are you ok baby' എന്ന ഈ ചിത്രം സീ തമിഴിലെ അവരുടെ തന്നെ റിയാലിറ്റി ഷോയായ "സൊൽവതെല്ലാം ഉന്മൈ"യുടെ പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കുട്ടികളെ ദത്തെടുക്കുന്നതിന്റെ നിയമവശങ്ങളെ കുറിച്ചും, child trafficking mafia യെ കുറിച്ചും, living together സംസ്കാരത്തിലെ ചതികളെ കുറിച്ചുമൊക്കെ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. റിയാലിറ്റി-ജസ്റ്റിസ് ഷോകളുടെ അണിയറയിൽ നടക്കുന്ന അജണ്ടകളും, യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ബാധിക്കപ്പെട്ടവരെ ടിആർപി റേറ്റിങ്ങിനായി ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ കൊണ്ടുവരുന്നു എന്നതും ഈ സിനിമ നമുക്ക് കാട്ടിത്തരുന്നുണ്ട്. സമുദ്രക്കനിയുടെയും അഭിരാമിയുടെയും പ്രകടനം മികച്ചതായിരുന്നു.എന്നാൽ ഞെട്ടിച്ചത് മുല്ലൈ അരസിയുടെ അഭിനയമാണ്. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മുല്ലൈ അരസി മലയാളികൾക്ക് സുപരിചിതയാണ്.സിനിമയുടെ ആദ്യപകുതി ശരാശരിക്കും താഴെയുള്ള അവതരണമായപ്പോൾ. രണ്ടാം പകുതി പ്രേക്ഷകരെ കഥയിലേക്ക് വലിച്ച് ഇടുന്നുണ്ട്. ക്ലൈമാക്സ് അക്ഷരാർത്ഥത്തിൽ പ്രേക്ഷകരുടെ കണ്ണുകളെ ആനന്ദത്താൽ ഈറൻ അണിയിക്കുന്നു.സിനിമ ആമസോൺ പ്രൈമിലും, ആഹാ ഓടിടി ചാനലിലും ലഭ്യമാണ്.
Comments
Post a Comment