വൈറൽ സെബി



HR OTTൽ അടുത്ത് റിലീസ് ചെയ്ത ചിത്രമാണ് വൈറൽ സെബി. സുധീപ് കോശിയും ഈജിപ്ഷ്യൻ മോഡലായ മീരാ ഹമദും ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെബി എന്ന ടാക്സി ഡ്രൈവറുടെ ഒരു ദിവസത്തിൽ അയാൾ കണ്ടുമുട്ടുന്ന കസ്റ്റമേഴ്സിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അതിലും കോഴിക്കോട് സർവകലാശാലയിൽ പഠിക്കുന്ന അഫ്റ എന്ന ജോർദാൻ അഭയാർത്ഥി പെൺകുട്ടി സെബിയുടെ കാറിൽ ബാംഗ്ലൂർക്ക്  യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം മുഖ്യമായും ചർച്ച ചെയ്യുന്നത്. പാലസ്തീനിൽ നിന്നും ജോർദാനിലേക്ക് പാലായനം ചെയ്യ്ത ആളാണ് അഫ്റ. യാത്രാവേളയിൽ സെബിയും അഫ്റയും നടത്തുന്ന സംഭാഷണങ്ങളും, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയിലെ കാഴ്ചകൾ.

ഒരു നിമിഷം കൊണ്ട് വീടിനുള്ളിലെ മുഴുവൻ ജീവിതവും അവസാനിക്കുന്നു.  വീട് തകർന്ന് തരിപ്പണമാകുന്നു; നമ്മുടെ കാര്യങ്ങൾ നമ്മോടൊപ്പം മരിക്കുന്നു, പക്ഷേ വീടിന്റെ അവശിഷ്ടങ്ങൾ നമ്മോടൊപ്പം കുഴിച്ചിടപ്പെടുന്നില്ല. മഹമൂദ് ദാർവിഷിന്റെ "The House as Casualty" എന്ന തലക്കെട്ടിലുള്ള കവിതയിലെ വരികളാണിത്.

ഞാൻ IFFK28 ൽ കണ്ട ' Green Border' എന്ന ചിത്രവും പാലായനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ചർച്ച ചെയ്യുന്നത്.

വൈറൽ സെബിയിൽ സെബി കണ്ടുമുട്ടുന്ന അഫ്റ അവളുടെ ദേശത്തെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ വീണ്ടും ദർവേശിന്റെ മുകളിൽ പറഞ്ഞ വരികളോർത്തു പോവും.എല്ലാത്തരം അതിരുകളെ കുറിച്ചും അത് നമ്മെ വീണ്ടും ഓർമിപ്പിച്ചേക്കും.

സിനിമ കണ്ടു കഴിയുമ്പോൾ ജീവിച്ചിരുന്ന രാജ്യം തന്നെ നഷ്ടപ്പെട്ടുപോയ ഒരുകൂട്ടം ജനതയുടെ തേങ്ങലുകൾ നമ്മുടെ കാതുകളിൽ മുഴങ്ങി കേൾക്കും.

Comments

Popular posts from this blog

Kondaketti Hill Trek: A Triumph of Age and Determination

Santosh (2024) – A Quietly Devastating Crime Drama That Holds Up a Mirror to Society

A Day of Delight at Mandrothu: A Teacher's Retreat