കറിയും സൈനേഡും
Curry and cyanide (documentary: Netflix)
കൂടത്തായി കേസ് ആസ്പദമാക്കി നിർമ്മിച്ച ഒരു ഡോക്കുമെന്ററിയാണ് Curry and Cyanide. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ പ്രതിയാണ് ജോളി എന്ന സ്ത്രീ. അവർ കുറ്റക്കാരിയാണോ എന്ന് വിചാരണയിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു. ഡോക്യുമെന്ററി ജോളി കുറ്റകാരിയാണ് എന്ന് പറഞ്ഞു വയ്ക്കുന്നു. തെളിവുകളുടെ അവ്യക്തത ഈ കേസിനെ ബാധിക്കും എന്നത് സംശയമില്ല. ഈ കൊലപാതകം നടന്ന ഒരു ഘട്ടത്തിലും ഈ പ്രതിക്ക് എതിരെ ആരും പരാതി നൽകിയിരുന്നില്ല എന്നതും പ്രതിക്ക് അനുകൂലമായി ഭവിച്ചേക്കാം. അവസാന കൊലപാതകത്തിന് ശേഷം കുഞ്ഞാന്റി എന്ന് വിളിക്കുന്ന രഞ്ചി വിൻസെന്റിന്റെ ഒരു സംശയമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടാൻ കാരണം.
ഒരു ഡോക്യുമെന്ററി എന്ന നിലയിൽ മികച്ച കാഴ്ച അനുഭവം തന്നെ ആണ് Curry and Cyanide. കേസുമായി ബന്ധമുള്ള പലരും ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട് ( മുൻ അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, ടോക്സിക്കോളജി അനലിസ്റ്റ് എന്നിവർ). ഇത് ശരിയായ കീഴ്‌വഴക്കം ആണോ എന്നുള്ളത് പ്രേക്ഷകരുടെ യുക്തിക്ക് വിടുന്നു.
Comments
Post a Comment