നിഗൂഢമായ എലി കെണി
സുജാത അതീവ സന്തോഷവതിയാണ് പക്ഷെ അവളുടെ ചിരി നോട്ടം എല്ലാം നിഗൂഢമാണ്. അവൾ നമ്മൾ പ്രേക്ഷകരോട് സംസാരിക്കുകയാണ്.അമ്മായി അമ്മ അവളോട് പെരുമാറിയിരുന്നതിനെ കുറിച്ച്, അമ്മായി അമ്മയുടെ മരണത്തെ കുറിച്ച്, തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച്, വീട്ടിലെ എലിശല്യത്തെ കുറിച്ച്, ഭർതൃ പീഡനത്തിനെ കുറിച്ച്, അയാളുടെ അതിക്രൂരമായ ലൈംഗിക പീഡനത്തെ കുറിച്ച്, തന്നോട് ഇടക്കിടെ സംസാരിക്കാൻ വരാറുണ്ടായിരുന്ന അയൽക്കാരിയെ കുറിച്ച്, സുജാതക്ക് മണങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ച്.....
ഏകാന്തത ഇഷ്ടപ്പെടുന്നവളാണ് സുജാത. ഇപ്പോൾ ലോക്ക്ഡൗൺ കാലമായ കാരണം ഭർത്താവ് വീട്ടിൽ തന്നെ ഉണ്ട്. അവളുടെ വശ്യമായ പുഞ്ചിരിയിലും, നോട്ടത്തിലും ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന നിഗൂഢത കണ്ട് അറിയുക. സബ്ടൈറ്റിൽ ഇല്ലാത്ത ചിത്രം യൂട്യൂബിൽ ഉണ്ട്. സബ്സ്ക്രൈബ് ചെയ്ത് ഇംഗ്ലീഷ് സംബ്ടൈറ്റിലോട് കൂടി ബുക്ക് മൈ ഷോ സ്ട്രീമിലൂടെയും സിനിമ കാണാവുന്നതാണ്.
Comments
Post a Comment