എന്നാലും എന്റെ വാലിബാ.....
പടം പ്രതീക്ഷക്ക് ഒത്ത് വന്നില്ല. ഇഴച്ചിലാണ് പ്രശ്നം.മോഹൻലാൽ നല്ലൊരു റസിലർ ആയിട്ടും പുള്ളിയെ ശരിക്കും സിനിമയിൽ ഉപയോഗിച്ചില്ല. ഒരു നാടകം അരങ്ങിൽ കണ്ടാൽ ഇതിനെ കാട്ടിലും തൃപ്തി പ്രേക്ഷകർക്ക് കിട്ടും. സഹ നടിമാരുടെ ഡയലോഗ് ഡെലിവറി ശോകം. ലിജോ മാജിക് ഇല്ലാത്ത സിനിമ. പുള്ളിയുടെ സിനിമകളിൽ ഏറ്റവും മോശപ്പെട്ട സിനിമ ഏതെന്ന് ചോദിച്ചാൽ മലൈകോട്ടൈ വാലിബൻ എന്ന് പറയേണ്ടി വരും. ആകെ ആശ്വാസം പശ്ചാത്തല സംഗീതവും സിനിമെറ്റോഗ്രാഫിയും മാത്രം. ഓരോ ഫ്രൈമും മനസ്സിൽ തങ്ങി നിൽക്കും. സിനിമയുടെ മുഖ്യമായ പ്രശ്നം കഥ തുടങ്ങുന്നത് ക്ലൈമാക്സിൽ ആണ് എന്നതാണ്. അവസാന ഭാഗത്തേക്ക് പ്രേക്ഷകരെ കണക്കറ്റ് ചെയ്യിക്കാൻ സിനിമക്ക് സാധിച്ചില്ല. രണ്ടാം ഭാഗത്തിന് സാധ്യത തുറന്നിട്ടാണ് സിനിമ അവസാനിക്കുന്നത് എങ്കിലും, അങ്ങനെ ഒന്ന് ഉണ്ട് എങ്കിൽ ലിജോയും മോഹൻലാലും നല്ല രീതിയിൽ തയാറെടുപ്പ് നടത്തേണ്ടി ഇരിക്കുന്നു.
LJP LOVERS നോട്
മറിമായത്തിൽ ചോദിച്ചത് പോലെ, പ്രേക്ഷകരെ കാണിക്കാനല്ലെങ്കിൽ "cinema നിങ്ങളുടെ സ്വപ്നമാണെങ്കിൽ അത് നിങ്ങൾക് വീട്ടിൽ കണ്ണടച്ചു ഇരുന്ന് കണ്ടാ പോരെ"
Comments
Post a Comment