സെവപ്പി - കുഞ്ഞു കുമരന്റെ സ്നേഹത്തിന്റെ കഥ
എന്നാ കാര്യം..? പറയടാ സാമി
ശീക്കായി കിളവിയുടെ വീടിനടുത്തുള്ള പൊന്തക്കാട്ടിൽ ഒരു അണ്ണൻ ഒരു ചേച്ചിക്ക് മുത്തം കൊടുക്കുന്നതും, ചേച്ചിയേ ഇക്കിളി ആക്കുന്നതും ഞാൻ കണ്ടു, അവൻ പറഞ്ഞു.
അമ്മയുടെ മുഖത്തെ ഭാവം മാറി, അവനെ എഴുനേൽപ്പിച്ചു, എന്നിട്ട് പറഞ്ഞു, ഇനി മേലാൽ നീ അങ്ങോട്ട് ഒന്നും പോകരുത് അങ്ങനത്തെ കാര്യം ഒന്നും നോക്കരുത്
അപ്പൊ അവൻ ചോദിച്ചു, അവര് അവിടെ എന്ത് ചെയ്യുവാരുന്നു എന്ന്, പറയമ്മ.. അവൻ ചിണുങ്ങാൻ തുടങ്ങി
അമ്മ വിക്കി വിക്കി പറഞ്ഞു , അവര് കളിക്കുവാരുന്നു...
അപ്പൊ അവൻ ചോദിച്ചു ഞൻ എന്നാണ് അങ്ങനെ കളിക്കുന്നത് എന്ന്
അപ്പൊ അമ്മ പതിയെ രോക്ഷം കടിച്ചമർത്തി സാവധാനം പറഞ്ഞു... അതൊന്നും ചെയ്യാൻ കൊള്ളില്ല ആ പയ്യൻ ചീത്ത ആണ് അതുകൊണ്ട് ആണ് അങ്ങനെ ചെയ്തത് എന്റെ കുട്ടി നല്ല കുട്ടി അല്ലെ അങ്ങനെ ഒന്നും ചെയ്യരുത് എന്ന്
ഉം, അവൻ തലയാട്ടി, എന്നിട്ട് പെട്ടെന്നുള്ള ആവേശത്തിൽ ചോദിച്ചു, എന്റെ കൂട്ടുകാരി സീതയും ആയി അങ്ങനെ കളിച്ചാൽ കുഴപ്പം ഉണ്ടോന്നു!!
അമ്മയുടെ കൈ ഓലക്കൾക്കിടയിൽ തിരുകി വെച്ചിരുന്ന ചൂരൽ തപ്പി പോയി കുമരന്റെ തുടയിലും മുതുകിലും ആ ചൂരൽ പല പ്രാവശ്യം പതിച്ചു അന്ന് രാത്രി കുമരൻ കരഞ്ഞു തളർന്നു ഉറങ്ങി...
സെവപ്പി എന്ന തമിഴ് ചിത്രത്തിലെ ഒരു രംഗമാണ് മുകളിൽ കുറിച്ചത്.
കറണ്ട് പോലും ഇല്ലാത്ത, വിശ്വാസവും അന്ധവിശ്വാസവും കൊടികുത്തി വാഴുന്ന ഒരു ഗ്രാമത്തിൽ ഒരു ഉമ്മ കൊടുത്താൽ എന്ത് സംഭവിക്കും എന്ന് കുമരൻ ചോദിക്കുമ്പോൾ മുത്തശ്ശി അവനു കൊടുക്കുന്ന തെറ്റായ ഉത്തരം ആ ഗ്രാമത്തെ പോലും എങ്ങനെ ബാധിക്കുന്നു എന്നതാണ് സെവപ്പി എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
ഒരു കുഞ്ഞ് സിനിമയാണ്, പക്ഷെ കണ്ടിരിക്കാൻ രസമാണ്, ആദ്യ പകുതി കഴിഞ്ഞാൽ ഒരു ഡ്രാമ ത്രില്ലർ പോലെ ആസ്വദിക്കാൻ കഴിയും
വില്ലൻ ടെറർ ആണ്, ഭാവിയുണ്ട് അഭിനയത്തിൽ...
Nb : കുമരനും കോഴിയും ആയുള്ള പാട്ട് സ്കിപ് ചെയ്യരുത്, പാട്ടിന്റെ ഇടയിൽ ആണ് സിനിമയുടെ ആ ട്വിസ്റ്റ് ഉള്ളത്. സിനിമ ആഹാ ഓടിടിയിൽ ലഭ്യമാണ്.
Comments
Post a Comment