നാടകം സിനിമയാകുന്ന അത്ഭുതം -ആട്ടം
2024 തുടക്കം മികച്ച കാഴ്ച അനുഭവം തന്ന ചിത്രം. ചിത്രത്തിലെ നായിക അവസാനം എടുത്ത് നിലപാടിനോട് യോജിക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിലും, എന്റെ ഇഷ്ട സിനിമകളുടെ പട്ടികയിൽ ഈ ചിത്രവും ഇടം നേടി. 1956 ൽ ഇറങ്ങിയ '12 Angry men' എന്ന ചിത്രവുമായി സാമ്യത ചില രംഗങ്ങളിൽ അനുഭവപ്പെടുമെങ്കിലും 13 പേരുടെ മികച്ച അഭിനയവും തിരക്കഥയും കൊണ്ട് 'ആട്ടം' നമ്മെ കാഴ്ചകളിലേക്ക് പിടിച്ചിരുത്തുന്നുണ്ട്. പതിയെ തുടങ്ങി ഒരു അന്വേഷണാത്മക ചർച്ചയ്ക്ക് തീൻമേശയക്ക് ചുറ്റും കഥാപാത്രങ്ങൾ എത്തുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് എത്തുന്നു. കഥ മുഴുവർ കാഴ്ചകളാക്കി, ഒടുവിൽ ശുഭപര്യവസായി തീരുന്ന കാഴ്ച അല്ല 'ആട്ടം' പ്രേക്ഷകർക്ക് നൽകുന്നത്, മറിച്ച് പ്രേക്ഷകന്റെ ചിന്തകളെ ഉത്തരം തേടിയുള്ള യാത്രയിലേക്ക് കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ഒരു കൂട്ടം കൈയ്യടിയോടെ നാം തീയറ്റർ വിട്ടിറങ്ങുമ്പോഴും നാം ഉത്തരം തേടിയുള്ള യാത്രയിലായിരിക്കും. അതാണ് ഈ സിനിമയുടെ വിജയം
1001 നുണകൾ, ഒഴിവ് ദിവസത്തെ കളി എന്നീ സിനിമകൾ ഇഷ്ടപ്പെട്ടവരാണ് നിങ്ങൾ എങ്കിൽ ഈ സിനിമയും നിങ്ങൾക്ക് ഇഷ്ടപ്പെടും.
Comments
Post a Comment