കാഴ്ചയുടെ നിയമങ്ങൾ പാലിക്കപ്പെടണം
നിയമങ്ങളുടെ അജ്ഞത മൂലമാണ് ആ അമ്മ multiplex theatre ന് എതിരെ post ഇട്ടത് എന്നാണ് മനസ്സിലാക്കേണ്ടത്. നഗരത്തിലെ മറ്റു തീയേറ്ററുകളിൽ ഇല്ലാത്ത നിയമ പരിപാലനമാണ് ഈ തീയേറ്ററിൽ നടക്കുന്നത് എന്നാണ് ആ അമ്മയുടെ പക്ഷം. നിയമ വ്യവസ്ഥയുടെ അജ്ഞതയാണ് അമ്മയുടെ ഈ നിലപാടിന് കാരണം. കാഴ്ചയുടെ നിയമങ്ങൾ മറ്റു തീയേറ്ററുകളിൽ പാലിക്കപ്പെടുന്നില്ല എന്നത് കൊണ്ട് മാത്രം, പ്രായപൂർത്തിയാകാത്ത മകനെ CBFC A certification ഉള്ള സിനിമ കാണാൻ കൊണ്ടു വരാം എന്നു കരുതുന്നത് തന്നെ തെറ്റാണ്.
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിന്റെ ലംഘനം: വകുപ്പ് 75 പ്രകാരം ഈ പ്രവർത്തി കുറ്റകരമാണ്. ഈ കുറ്റത്തിന് ശിക്ഷ ഏഴ് വർഷം വരെ തടവും പിഴയും വരെ ആകാം. താഴെ പറയുന്നവയിൽ ഏതെങ്കിലും/ എല്ലാ രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ ആ ചിത്രത്തിന് 'A' Certification നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു:
ലൈംഗിക രംഗങ്ങളുടെ ചിത്രീകരണം.
ഗുരുതരമായ അക്രമം അല്ലെങ്കിൽ ദുരൂഹ പ്രവർത്തനങ്ങളുടെ വിശദമായ ചിത്രീകരണം
മതവിദ്വേഷം അല്ലെങ്കിൽ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഭാഷണങ്ങൾ അല്ലെങ്കിൽ ദൃശ്യങ്ങൾ
അങ്ങിനെ 'A' Certification ലഭിച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ പ്രായപൂർത്തി ആകാത്തവരെ മുതിർന്നവരോടൊപ്പം ആണെങ്കിൽ പോലും ഒരു കാരണവശാലും പ്രവേശിപ്പിക്കില്ല.
തീയറ്റർ സ്റ്റാഫിനെ കുറ്റം പറയുന്നതിനു പകരം, നിയമങ്ങളെ കുറിച്ചുള്ള ഉത്തമം ബോധ്യം നേടുക എന്നതാണ് പ്രധാനം. ഇത്തരം സിനിമകൾ ടിക്കറ്റ് ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ തന്നെ ബുക്കിംഗ് ആപ്പുകൾ നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് നൽകാറുണ്ട്. ഓർക്കുക, കുട്ടികളുടെ പൂർണ സമ്മതത്തോടെ ആണെങ്കിൽ കൂടി ഈ വിഷയത്തിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരാം.
നിയമങ്ങൾ പാലിക്കപ്പെടണ്ടത് തന്നെ ആണ്. ഈ വിഷയത്തിൽ വ്യക്തമായ ധാരണ രക്ഷകർത്താക്കൾക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനോടൊപ്പം കുഞ്ഞുങ്ങളെ ബോധവൽകരിക്കുക കൂടി വേണം.
Comments
Post a Comment