ഉള്ളൊഴുക്ക്: വികാരങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും അത്ര ഗംഭീരമല്ലാത്ത യാത്ര
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് വളരെ പതിഞ്ഞ താളത്തിൽ വികസിച്ചു പോകുന്ന ഒരു വൈകാരികത നിറഞ്ഞ സിനിമയാണ്. എന്നിരുന്നാലും അതിഗംഭീര സിനിമ എന്ന അഭിപ്രായം എനിക്കില്ല. അവസാന അരമണിക്കൂറിൽ മാത്രമാണ് പ്രേക്ഷകന് വൈകാരികത അതിശക്തമായി അനുഭവപ്പെടുന്നത്.
ഉർവശിയും പാർവതി തിരുവോത്തും മത്സരിച്ച് അഭിനയിച്ചു എന്നും പറയാൻ സാധിക്കില്ല. കഥാപാത്രത്തിന് അനുയോജ്യമായ വൈകാരിക പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിൽ ഉർവശിയുടെ ലീലാമ്മ എന്ന കഥാപാത്രം വിജയിച്ചു എന്ന് തന്നെ പറയാം.ഉർവശി അഭിനയിച്ച തമിഴ് ചിത്രമായ ജേ ബേബി കണ്ടവർക്ക്, ഈ സിനിമയിലെ അവരുടെ പ്രകടനം ആവർത്തന വിരസമായി തോന്നിയേക്കാം. പാർവതി തിരുവോത്തിന്റെ പ്രകടനം കണ്ടു മടുത്ത ഒന്നായി തന്നെ തോന്നി.
കുട്ടനാടിന്റെ മനോഹരമായ പശ്ചാത്തലം സിനിമയുടെ ദുഃഖകരമായ അന്തരീക്ഷത്തിന് അനുയോജ്യമായി ഉപയോഗിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.
അവസാന അരമണിക്കൂറിനായി നിങ്ങളുടെ ഒന്നര മണിക്കൂർ നഷ്ട്ടപ്പെടുത്താൻ തയാറായാൽ, ചില കഥാപാത്രങ്ങളുടെ നല്ല അഭിനയ മുഹൃത്തങ്ങൾ കാണാൻ സാധിക്കും. കഥാന്ത്യം കൃത്യമായി പ്രവചിക്കാൻ പ്രേക്ഷകന് സാധിക്കുന്നത് സിനിമയെ ഒരു ശരാശരി അനുഭവമാക്കി മാറ്റി.
#ഉള്ളൊഴുക്ക് #മലയാളസിനിമ #നിരൂപണം #കുടുംബം #ദുഃഖം #രഹസ്യം #വൈകാരികം #അഭിനയം #കുട്ടനാട്
Comments
Post a Comment