പ്രകൃതി ക്ഷോഭത്തിന്റെ കഠിന കാഴ്ചകളുമായി ഹൃസ്വ ചിത്രം 'ചാച്ചൻ'
9 മിനിറ്റ് ദൈർഘ്യം ഉള്ള 'ചാച്ചൻ' എന്ന ഹൃസ്വ ചിത്രം അതിന്റെ ആവിഷ്കാരം കൊണ്ടും അഭിനേതാക്കളുടെ അഭിനയ മികവ് കൊണ്ടും മനസ്സിൽ തങ്ങി നിൽക്കുന്ന കാഴ്ച അനുഭവം നൽകുന്നു. വയനാട് ചൂരൽമലയിൽ ഉണ്ടായ പ്രകൃതി ക്ഷോഭം പ്രമേയമാക്കി ആണ് ഹൃസ്വ ചിത്രം നിർമ്മിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവുടെ കഠിന പ്രയത്നവും, അവരുടെ നിസ്സഹായാവസ്ഥയും, ഉറ്റവരും ഉടയവരും വീടും നാടും എല്ലാം നഷ്ടപ്പെട്ടവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളുമാണ് 'ചാച്ചൻ'. പ്രകൃതി ക്ഷോഭത്തിന്റെ രംഗങ്ങൾ ഹൃസ്വ ചിത്രത്തിൽ ഇല്ല എങ്കിലും, അതിന്റെ ഭീകരത സംഭാഷണത്തിലൂടെയും, നടൻമാരുടെ അഭിനയമികവിലൂടെയും നമുക്ക് അനുഭവിച്ച് അറിയാൻ സാധിക്കും ഹൃസ്വ ചിത്രത്തിന്റെ ലിങ്ക് ചുവടെ ചാച്ചൻ