ശ്രീ പദ്മനാഭസ്വാമിയുടെ ജൻമ നക്ഷത്രം തിരുവോണം : പൊന്നും ശിവേലിയുടെ അപൂർവ്വ ദൃശ്യങ്ങൾ


തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ന് തിരുവോണ പൊന്നിൻ ശിവേലി ആയിരുന്നു . ഭഗവാന്റെ ജന്മനക്ഷത്രമായ തിരുവോണ നക്ഷത്രത്തിൽ എല്ലാ മാസവും ക്ഷേത്രത്തിൽ പൊന്നും ശിവേലി നടക്കാറുണ്ട്. 

ഈ പൊന്നും ശിവേലിക്ക് ശ്രീ പദ്മനാഭസ്വാമിയും, നരസിംഹമൂർത്തിയും, തിരുവമ്പാടി കൃഷ്ണനും അവരുടെ ശേഷവാഹനങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം നൽകും. ശിവേലിപുരയിലൂടെ മൂവരും മൂന്ന് പ്രദക്ഷിണം വൈക്കും.

ശിവേലിയുടെ രണ്ടാം വലതിൽ പക്കമേളക്കാർ ശംഖ് മുഴക്കിയും, പുല്ലാങ്കുഴൽ ഊതിയും, മകുടി വായിച്ചും മൂവർക്കും എതിർസേവ നൽകും. ഈ എതിർസേവ തിരുവോണ നക്ഷത്രം വരുന്ന പൊന്നും ശിവേലിക്ക് മാത്രം കാണാൻ സാധിക്കുന്ന അപൂർവ്വമായ ഒരു കാഴ്ചയാണ്.

ഭക്തർക്ക് ഈ ദിവ്യദർശനം ലഭിക്കുന്നത് അപൂർവ്വമായ ഒരു കാഴ്ചാ അനുഭവമായിരിക്കും. 

🙏ഓം നമോ നാരായണായ🙏 

Comments

Popular posts from this blog

Kondaketti Hill Trek: A Triumph of Age and Determination

Santosh (2024) – A Quietly Devastating Crime Drama That Holds Up a Mirror to Society

A Day of Delight at Mandrothu: A Teacher's Retreat