Posts

Showing posts from December, 2023

വൈറൽ സെബി

Image
HR OTTൽ അടുത്ത് റിലീസ് ചെയ്ത ചിത്രമാണ് വൈറൽ സെബി. സുധീപ് കോശിയും ഈജിപ്ഷ്യൻ മോഡലായ മീരാ ഹമദും ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെബി എന്ന ടാക്സി ഡ്രൈവറുടെ ഒരു ദിവസത്തിൽ അയാൾ കണ്ടുമുട്ടുന്ന കസ്റ്റമേഴ്സിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അതിലും കോഴിക്കോട് സർവകലാശാലയിൽ പഠിക്കുന്ന അഫ്റ എന്ന ജോർദാൻ അഭയാർത്ഥി പെൺകുട്ടി സെബിയുടെ കാറിൽ ബാംഗ്ലൂർക്ക്  യാത്ര ചെയ്യുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം മുഖ്യമായും ചർച്ച ചെയ്യുന്നത്. പാലസ്തീനിൽ നിന്നും ജോർദാനിലേക്ക് പാലായനം ചെയ്യ്ത ആളാണ് അഫ്റ. യാത്രാവേളയിൽ സെബിയും അഫ്റയും നടത്തുന്ന സംഭാഷണങ്ങളും, അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് സിനിമയിലെ കാഴ്ചകൾ. ഒരു നിമിഷം കൊണ്ട് വീടിനുള്ളിലെ മുഴുവൻ ജീവിതവും അവസാനിക്കുന്നു.  വീട് തകർന്ന് തരിപ്പണമാകുന്നു; നമ്മുടെ കാര്യങ്ങൾ നമ്മോടൊപ്പം മരിക്കുന്നു, പക്ഷേ വീടിന്റെ അവശിഷ്ടങ്ങൾ നമ്മോടൊപ്പം കുഴിച്ചിടപ്പെടുന്നില്ല. മഹമൂദ് ദാർവിഷിന്റെ "The House as Casualty" എന്ന തലക്കെട്ടിലുള്ള കവിതയിലെ വരികളാണിത്. ഞാൻ IFFK28 ൽ കണ്ട ' Green Border' എന്ന ചിത്രവും പാലായനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ചർ...

ദത്തെടുക്കുൽ വിഷയമായി ഒരു ചിത്രം

Image
തമിഴ്, മലയാളം സിനിമകളിൽ പ്രശസ്തയായ ലക്ഷ്മി രാമകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച  'Are you ok baby' എന്ന ഈ ചിത്രം സീ തമിഴിലെ അവരുടെ തന്നെ റിയാലിറ്റി ഷോയായ "സൊൽവതെല്ലാം ഉന്മൈ"യുടെ പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കുട്ടികളെ ദത്തെടുക്കുന്നതിന്റെ നിയമവശങ്ങളെ കുറിച്ചും, child trafficking mafia യെ കുറിച്ചും, living together സംസ്കാരത്തിലെ ചതികളെ കുറിച്ചുമൊക്കെ ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. റിയാലിറ്റി-ജസ്റ്റിസ് ഷോകളുടെ അണിയറയിൽ നടക്കുന്ന അജണ്ടകളും, യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ മുകളിൽ പറഞ്ഞ വിഷയങ്ങളിൽ ബാധിക്കപ്പെട്ടവരെ ടിആർപി റേറ്റിങ്ങിനായി ക്യാമറയ്ക്ക് മുന്നിൽ എങ്ങനെ കൊണ്ടുവരുന്നു എന്നതും ഈ സിനിമ നമുക്ക് കാട്ടിത്തരുന്നുണ്ട്. സമുദ്രക്കനിയുടെയും അഭിരാമിയുടെയും പ്രകടനം മികച്ചതായിരുന്നു.എന്നാൽ ഞെട്ടിച്ചത് മുല്ലൈ അരസിയുടെ അഭിനയമാണ്. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ മുല്ലൈ അരസി മലയാളികൾക്ക് സുപരിചിതയാണ്.സിനിമയുടെ ആദ്യപകുതി ശരാശരിക്കും താഴെയുള്ള അവതരണമായപ്പോൾ. രണ്ടാം പകുതി പ്രേക്ഷകരെ കഥയിലേക്ക് വലിച്ച് ഇ...