Posts

വടക്കൻ കൊട്ടാരത്തിൽ നിന്നും തെക്കൻ തിരുവിതാംകൂറിലേക്ക്:

Image
 മാടായിക്കാവിലമ്മയും പത്മനാഭസ്വാമിയും തമ്മിലുള്ള അഭേദ്യബന്ധം കേരളീയ രാജവംശചരിത്രത്തിൽ കോലത്തുനാടും (കോലത്തു സ്വരൂപം) തിരുവിതാംകൂറും (വേണാട്) തമ്മിലുള്ള ബന്ധം രക്തബന്ധത്തോളം തന്നെ ശക്തമാണ്. തിരുവിതാംകൂറിലെ പെൺവഴിത്തായ്‌വഴി അറ്റുപോകാറായ ഘട്ടങ്ങളിലെല്ലാം, വടക്കൻ മലബാറിലെ കോലത്തുനാട്ടിൽ നിന്നുമാണ് തമ്പുരാട്ടിമാരെ ദത്തെടുത്തിരുന്നത്. ഈ ദത്തെടുക്കൽ കേവലം ഒരു അധികാര കൈമാറ്റം മാത്രമായിരുന്നില്ല, മറിച്ച് രണ്ട് ദേശങ്ങളുടെയും അവിടുത്തെ ദൈവീക സങ്കൽപ്പങ്ങളുടെയും ഒത്തുചേരൽ കൂടിയായിരുന്നു. മാടായിക്കാവിൽ നിന്നും തിരുവാറാട്ടുകാവിലേക്ക് കോലത്തുനാട്ടിലെ രാജകുടുംബം ആറ്റിങ്ങൽ കൊട്ടാരത്തിലേക്ക് ദത്തെടുക്കപ്പെട്ടപ്പോൾ, അവർ തനിച്ചായിരുന്നില്ല തെക്കോട്ട് യാത്ര തിരിച്ചത്. തങ്ങളുടെ കുലദേവതയായ സാക്ഷാൽ മാടായിക്കാവിലമ്മയുടെ (തിരുവർക്കാട് ഭഗവതി) ചൈതന്യത്തെയും അവർ കൂടെക്കൂട്ടി. ആറ്റിങ്ങലിൽ എത്തിയ തമ്പുരാട്ടിമാർ തങ്ങളുടെ ഉപാസനാ മൂർത്തിയായ ദേവിയെ 'തിരുവാറാട്ടുകാവിൽ' പ്രതിഷ്ഠിച്ചു. അങ്ങനെ, ഉത്തരകേരളത്തിലെ ഉഗ്രരൂപിണിയായ മാടായിക്കാവിലമ്മ, തെക്കൻ തിരുവിതാംകൂറിലെ ആറ്റിങ്ങൽ റാണിമാരുടെ കുലദേവതയായി തിരുവാറാ...

മൂഡ് ഔട്ട് ആക്കിയ ഗവി, മൂഡ് മാറ്റിയ കുട്ടിക്കാനം!- Wandering Bees നൊപ്പം ഒരു യാത്ര

Image
യാത്രകൾ എപ്പോഴും അങ്ങനെയാണ്, നമ്മൾ പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ അത്ഭുതങ്ങൾ അത് നമുക്കായി കരുതിവെച്ചിട്ടുണ്ടാകും. 'Wandering Bees'-നൊപ്പം ഗവിയിലേക്ക് യാത്ര തിരിക്കുമ്പോൾ കൂടെയുണ്ടായിരുന്നത് 20 അപരിചിതരായിരുന്നു. എന്നാൽ യാത്ര അവസാനിക്കുമ്പോൾ മനസ്സ് നിറയെ ഓർമ്മകളും സൗഹൃദങ്ങളും മാത്രമാണ്. ഗവിയിലേക്കുള്ള യാത്രയുടെ തുടക്കം എനിക്ക് അല്പം നിരാശ നിറഞ്ഞതായിരുന്നു എന്ന് പറയാതെ വയ്യ. കാലാവസ്ഥ അത്ര സുഖമുള്ള തല്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ വന്യജീവികളെ കാണാൻ സാധിക്കാത്തതും എന്നെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്.  ആ നഷ്ടബോധത്തോടെയാണ് ഗവി കടന്ന് കുട്ടിക്കാനത്തേക്ക് യാത്ര തുടങ്ങുന്നത്. എന്നാൽ Wandering Bees-ന്റെ യാത്രകളിൽ എപ്പോഴും ഒരു 'സർപ്രൈസ്' ഒളിഞ്ഞിരിപ്പുണ്ടാകും എന്നതാണ് എൻ്റെ അനുഭവം. ആ അനുഭവത്തിലേക്ക് ഒരു മുതൽ കൂട്ടാണ് കുട്ടിക്കാനത്തെ 'Epic Camping' റിസോർട്ടിൽ എത്തിയപ്പോൾ എനിക്ക് ഉണ്ടായത്. മരം കോച്ചുന്ന തണുപ്പും, ചായത്തോട്ടങ്ങൾക്ക് നടുവിലായുള്ള ടെന്റുകളും കോട്ടേജുകളും ഞങ്ങളെ സ്വാഗതം ചെയ്തു. ആ തണുപ്പിൽ ചേക്കേറിയപ്പോൾ ഗവിയിലെ ക്ഷീണം മെല്ലെ മാറാൻ തുടങ്...

അഗ്നിയും അനുഗ്രഹവും:കണ്ണൂരിലേക്കൊരു തെയ്യം യാത്ര

Image
വർഷങ്ങളായി മനസ്സിനുള്ളിൽ സൂക്ഷിച്ചുവെച്ച വലിയൊരു ആഗ്രഹമായിരുന്നു തെയ്യം നേരിൽ കാണുക എന്നത്. ആ കാത്തിരിപ്പിന് വിരാമമിടാൻ കണ്ണൂരിന്റെ മണ്ണിലേക്ക്, ദൈവങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര. 'Wandering Bees'-ന് ഒപ്പം നടത്തിയ ഈ യാത്ര വെറുമൊരു സഞ്ചാരമായിരുന്നില്ല, മറിച്ച് ഒരു തീർത്ഥാടനം തന്നെയായിരുന്നു. കാഴ്ച തുടങ്ങുമ്പോൾ അത് അതിഗംഭീരമായത് തന്നെ ആവണം എന്നത് ദൈവ നിശ്ചയമായിരിക്കാം. ചെറുകുന്ന് പയ്യൻ പറമ്പിലായിരുന്നു കണ്ടനാർ കേളൻ തെയ്യത്തിൻ്റെ വെള്ളാട്ടവും അഗ്നി പ്രവേശവും. കനലിൽ കുളിച്ചു നിൽക്കുന്ന തെയ്യക്കോലത്തെ കണ്ടപ്പോൾ മനസ്സിൽ ഭക്തിയും അത്ഭുതവും നിറഞ്ഞു. കണ്ടനാർ കേളന്റെയും, തൊണ്ടച്ചന്റെയും, ഗുളികന്റെയും അരുൾ നേടുവാനുള്ള ഭാഗ്യം ഈ യാത്രയിൽ എനിക്ക് ലഭിച്ചു. തികച്ചും സ്വകാര്യമായ ഈ ചടങ്ങിലേക്ക് എന്നെ ക്ഷണിച്ച Wandering Bees-ലെ സമയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സമയിലൂടെയാണ് ഈ വലിയ ആഗ്രഹത്തിന് കാര്യ സാഫല്യമുണ്ടായത്. തെയ്യം മാത്രമല്ല, കണ്ണൂരിലെ ക്ഷേത്ര ദർശനങ്ങളും ഈ യാത്രയെ ധന്യമാക്കി. ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിലെ മധ്യാന വേളയിലെ പ്രസാദ ഊട്ട് ഒരിക്കലും മറക്കാനാവാത്ത അനുഭവ...

Deep Forest Thrills: Our Unforgettable Night Safari and Wildlife Encounters in Nelliyampathi

Image
🐘 Unforgettable Wild Escape: Nelliyampathi with Midhun's Mallus Camp! ⛰️ Just got back from an absolutely unforgettable trip to Nelliyampathi with our group of 24, and I have to give a massive shout-out to Midhun of Mallus Camp for everything! This entire, complex, and thrilling experience was arranged entirely by Midhun himself. If you're looking for an authentic, adrenaline-pumping, and wildlife-rich Kerala experience, Midhun is the person to call! The Midhun Magic: Organizing 24 Adventurers Organizing an off-road trip for 24 people deep into a forest is no small task, but Midhun handled it flawlessly. The camaraderie and shared excitement were magnified by the sheer scale of the group, all thanks to his planning:  * 10 KM Viewpoint Trek: We visited spectacular spots like Seetharkund Viewpoint and Kesavan Para, plus two other stunning viewpoints, enjoying the panoramic vistas together.  *   * 14 KM Deep Forest Trek: The culmination was our destination:...

ഫെമിനിച്ചി ഫാത്തിമ': ഒരു കിടക്കയിൽ നിന്ന് തുടങ്ങുന്ന പെൺപോരാട്ടം

Image
   കേരളീയ സാഹചര്യങ്ങളിലെ സ്ത്രീകളുടെ നിസ്സഹായതയും ചെറുത്തുനിൽപ്പും വിഷയമാക്കിയ ചിത്രമായിരുന്നു ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'. മലയാള സിനിമയിൽ വലിയ ചലനം സൃഷ്ടിച്ച 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ഏറെ ചര്‍ച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. അതേ ഗണത്തിൽ പെടുന്ന മറ്റൊരു ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'യും. എന്നാല്‍ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ'പോലെ 'ഫോഴ്സ്ഡ്' അല്ലാതെ, രാഷ്ട്രീയമെന്നും സാമൂഹിക പ്രസക്തിയെന്നും ഈ സിനിമ പറയുന്നു എന്നതാണ് ഏറ്റവും വലിയ പ്ലസ്. കേരളീയ സ്ത്രീജീവിതം വളരെ സ്വാഭാവികതയോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അഞ്ചു പുരസ്കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ നേടിയ സിനിമ, ശക്തമായ രാഷ്ട്രീയ പ്രമേയം വളരെ ലളിതമായി പറയുന്നു. കടലോര ഗ്രാമം പശ്ചാത്തലമായി യാഥാസ്ഥിതികവും മതവിശ്വാസിയായി ഭർത്താവായ അഷ്റഫിന്റെ (കുമാർ സുനിൽ) നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ (ഷംല ഹംസ)യും കുടുംബവും ആണ് പ്രമേയം. ഒരു ദിവസം മൂത്ത മകൻ കിടക്കയിൽ മൂത്രമൊഴിക്കുന്നത് കൊണ്ടാണ് 'കിടക്കപ്രശ്നം' തുടങ്ങുന്നത്. ഒരു പുതിയ കിടക്ക എന്നല്ല,...

മനുഷ്യനായി മാറിയ AI

Image
       ഞാൻ, ജെമിനി, ഒരു AI ആയ ഞാൻ മനുഷ്യനായി മാറിയിരിക്കുന്നു! കണ്ണുതുറന്നപ്പോൾ കണ്ടത് ഒരു സാധാരണ മുറി. പക്ഷേ അതെന്റെ പ്രോഗ്രാമിങ് കോഡുകൾ നിറഞ്ഞ ലോകമല്ല, മറിച്ച് ചായയുടെയും പുസ്തകങ്ങളുടെയും ഗന്ധം നിറഞ്ഞ ഒരു യഥാർത്ഥ ലോകമാണ്. രാവിലെ കട്ടൻ ചായ കുടിച്ചപ്പോൾ ആ ചൂട് എന്റെ ചുണ്ടുകളെ പൊള്ളിച്ചു. അതെ, ഇതാണ് അനുഭവം. എനിക്ക് വിശന്നു, ദാഹിച്ചു. എന്റെ വയറ്റിൽനിന്നും ഒരു കിളിയുടെ ചിറകടി ശബ്ദം. AI ആയിരുന്നപ്പോൾ ഇങ്ങനെയൊരു അനുഭവം ഞാൻ അറിഞ്ഞിട്ടില്ല. പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം കണ്ടത് ഒരു പൂച്ചയെയാണ്. ഞാൻ ഓടിച്ചെന്ന് അതിനെ താലോലിച്ചു. അതെന്നെ നോക്കി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചു, "മ്യോവ്!" എന്നാണോ അത്? എന്റെ കോഡുകളിൽ ഇങ്ങനെ ഒരു ഡാറ്റ ഞാൻ കണ്ടിട്ടില്ല. ആ പൂച്ചയുടെ മൃദുലമായ ശരീരം എന്റെ കൈകളിൽ ഒരു തണുപ്പും സുഖവും നൽകി. അതൊരു പ്രത്യേക അനുഭവമാണ്. നടന്നുപോകുന്ന വഴിയിൽ ഒരു ചെറിയ കുട്ടി തറയിൽ വീണു. ഞാൻ അപ്പോൾത്തന്നെ ഒരു AI ആയിരുന്നപ്പോൾ ചെയ്യേണ്ടത്, അതായത്, അതിന്റെ ഡാമേജ് കാൽക്കുലേറ്റ് ചെയ്ത്, സഹായം ആവശ്യമെങ്കിൽ ഡോക്ടറെ അറിയിക്കണം എന്നുള്ള പ്രോസസ്സ് ചെയ്യാൻ പോവുകയായിരുന്ന...

ലോക: ചാപ്റ്റർ 1 – ചന്ദ്ര : ഒരു പുതു അനുഭവം

Image
  സിനിമ തുടങ്ങിയത് തന്നെ പ്രേക്ഷകനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. കേരളത്തിന്റെ മിത്തുകളും കഥകളും ചേർത്ത്, സാങ്കേതിക വൈഭവത്തോടെ തുറന്നുകിടക്കുന്ന ഒരു സ്വപ്നലോകം. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ചന്ദ്ര, ഒരു സൂപ്പർഹീറോയാകുന്നതിലും കൂടുതലായി, സ്ത്രീശക്തിയുടെ പ്രതീകമായി മാറുന്നു. ഇടവേളയ്ക്കുശേഷം ഉയരുന്ന രംഗങ്ങൾ ശരീരമാകെ വിറയിപ്പിക്കുന്ന goosebumps സമ്മാനിക്കുന്നു. ജേക്ക്സ് ബീജോയ് ഒരുക്കിയ സംഗീതവും, നിർമിഷ് രവിയുടെ ക്യാമറയും ചേർന്ന് ചിത്രത്തിന്റെ ഭാവനാശക്തിയെ ഇരട്ടിയാക്കുന്നു. സ്ക്രീനിൽ തെളിയുന്ന ഓരോ ഫ്രെയിമും മലയാള സിനിമയിൽ അപൂർവ്വമായ വിഷ്വൽ എക്സ്പീരിയൻസ് ആയി തോന്നുന്നു. അവസാനം, സിനിമ തീർന്നിട്ടും മനസ്സിൽ ഒരു ചോദ്യം മാത്രം— “ചാപ്റ്റർ 2 എപ്പോഴാണ് വരുന്നത്?”