Posts

Showing posts from January, 2024

സെവപ്പി - കുഞ്ഞു കുമരന്റെ സ്നേഹത്തിന്റെ കഥ

Image
അങ്ങനെ നിലാവുള്ള ആ രാത്രിയിൽ മുറ്റത്തു ഇരിക്കുന്ന അമ്മയുടെ മടിയിൽ കുമരൻ കിടക്കുകയാണ്, ( കുമരൻ പൊതുവെ സംശയങ്ങൾ കൂടുതൽ ഉള്ള കൂട്ടത്തിലാണ് ) അവൻ അമ്മയോട് പറഞ്ഞു ' അമ്മ ഞൻ ഒരു കാര്യം കണ്ടു എന്നാ കാര്യം..? പറയടാ സാമി ശീക്കായി കിളവിയുടെ വീടിനടുത്തുള്ള പൊന്തക്കാട്ടിൽ ഒരു അണ്ണൻ ഒരു ചേച്ചിക്ക് മുത്തം കൊടുക്കുന്നതും, ചേച്ചിയേ ഇക്കിളി ആക്കുന്നതും ഞാൻ കണ്ടു, അവൻ പറഞ്ഞു. അമ്മയുടെ മുഖത്തെ ഭാവം മാറി, അവനെ എഴുനേൽപ്പിച്ചു, എന്നിട്ട് പറഞ്ഞു, ഇനി മേലാൽ നീ അങ്ങോട്ട്‌ ഒന്നും പോകരുത് അങ്ങനത്തെ കാര്യം ഒന്നും നോക്കരുത് അപ്പൊ അവൻ ചോദിച്ചു, അവര് അവിടെ എന്ത് ചെയ്യുവാരുന്നു എന്ന്, പറയമ്മ.. അവൻ ചിണുങ്ങാൻ തുടങ്ങി  അമ്മ വിക്കി വിക്കി പറഞ്ഞു , അവര് കളിക്കുവാരുന്നു... അപ്പൊ അവൻ ചോദിച്ചു ഞൻ എന്നാണ് അങ്ങനെ കളിക്കുന്നത് എന്ന് അപ്പൊ അമ്മ പതിയെ രോക്ഷം കടിച്ചമർത്തി സാവധാനം പറഞ്ഞു... അതൊന്നും ചെയ്യാൻ കൊള്ളില്ല ആ പയ്യൻ ചീത്ത ആണ് അതുകൊണ്ട് ആണ് അങ്ങനെ ചെയ്തത് എന്റെ കുട്ടി നല്ല കുട്ടി അല്ലെ അങ്ങനെ ഒന്നും ചെയ്യരുത് എന്ന് ഉം, അവൻ തലയാട്ടി, എന്നിട്ട് പെട്ടെന്നുള്ള ആവേശത്തിൽ ചോദിച്ചു, എന്റെ കൂട്ടുകാരി സീതയും ആയി അ...

ഹോഡു കണ്ടും കേട്ടും പരിചിതമായ കഥയുടെ ഗംഭീര ആവിഷ്കാരം

Image
കണ്ടും കേട്ടും പഴകിയ കഥയുടെ ഗംഭീര ആവിഷ്കാരമാണ് ഹോഡു എന്ന  കൊച്ചു മലയാള ചലച്ചിത്രം. കൊറോണ കാലത്ത് പരിമിതമായ സൗകര്യങ്ങളിൽ എടുത്ത ചിത്രമാണിത്. ഒരു പോലീസ് സ്റ്റേഷനും അവിടെ കസ്റ്റഡിയിൽ കൊണ്ട് വരുന്ന വിവിധ കേസുകളിലെ പ്രതികളെയും കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. രാഷ്ട്രീയ അധികാര പിൻബലത്തിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുന്നതും നിരപരാധികളായവർ പകരം ബലിയാക്കപ്പെടുകയും ചെയ്യുന്നതിന്റെ ഭീകര കാഴ്ചകളാണ് സിനിമ മുഴുവൻ. അഭിനയിച്ചിരിക്കുന്നവരെല്ലാം പുതുമുഖങ്ങളാണെന്ന പുതുമയും ചിത്രത്തിനുണ്ട്. ക്ലൈമാക്സ് പ്രേക്ഷകരിൽ ഉണ്ടാക്കുന്ന ഉൾക്കിടിലം ഒരു ഭയമായി തന്നെ  പതിഞ്ഞിരിക്കും. ചിത്രം isteam OTT ൽ ലഭ്യമാണ്. ചിത്രത്തിലെ കാഴ്ചകൾ പ്രായപൂർത്തി ആയവർക്ക് മാത്രമായി പരിമിത പെടുത്തിയിരിക്കുന്നു.

എന്നാലും എന്റെ വാലിബാ.....

Image
പടം പ്രതീക്ഷക്ക് ഒത്ത് വന്നില്ല. ഇഴച്ചിലാണ് പ്രശ്നം.മോഹൻലാൽ നല്ലൊരു റസിലർ ആയിട്ടും പുള്ളിയെ ശരിക്കും സിനിമയിൽ ഉപയോഗിച്ചില്ല. ഒരു നാടകം അരങ്ങിൽ കണ്ടാൽ ഇതിനെ കാട്ടിലും തൃപ്തി പ്രേക്ഷകർക്ക് കിട്ടും. സഹ നടിമാരുടെ ഡയലോഗ് ഡെലിവറി ശോകം. ലിജോ മാജിക് ഇല്ലാത്ത സിനിമ. പുള്ളിയുടെ സിനിമകളിൽ ഏറ്റവും മോശപ്പെട്ട സിനിമ ഏതെന്ന് ചോദിച്ചാൽ മലൈകോട്ടൈ വാലിബൻ എന്ന് പറയേണ്ടി വരും. ആകെ ആശ്വാസം പശ്ചാത്തല സംഗീതവും സിനിമെറ്റോഗ്രാഫിയും മാത്രം. ഓരോ ഫ്രൈമും മനസ്സിൽ തങ്ങി നിൽക്കും. സിനിമയുടെ മുഖ്യമായ പ്രശ്നം കഥ തുടങ്ങുന്നത് ക്ലൈമാക്സിൽ ആണ് എന്നതാണ്. അവസാന ഭാഗത്തേക്ക് പ്രേക്ഷകരെ കണക്കറ്റ് ചെയ്യിക്കാൻ സിനിമക്ക് സാധിച്ചില്ല. രണ്ടാം ഭാഗത്തിന് സാധ്യത തുറന്നിട്ടാണ് സിനിമ അവസാനിക്കുന്നത് എങ്കിലും, അങ്ങനെ ഒന്ന് ഉണ്ട് എങ്കിൽ ലിജോയും മോഹൻലാലും നല്ല രീതിയിൽ തയാറെടുപ്പ് നടത്തേണ്ടി ഇരിക്കുന്നു. LJP LOVERS നോട് മറിമായത്തിൽ ചോദിച്ചത് പോലെ, പ്രേക്ഷകരെ കാണിക്കാനല്ലെങ്കിൽ "cinema നിങ്ങളുടെ സ്വപ്നമാണെങ്കിൽ അത് നിങ്ങൾക് വീട്ടിൽ കണ്ണടച്ചു ഇരുന്ന് കണ്ടാ പോരെ"

നാടകം സിനിമയാകുന്ന അത്ഭുതം -ആട്ടം

Image
2024 തുടക്കം മികച്ച കാഴ്ച അനുഭവം തന്ന ചിത്രം. ചിത്രത്തിലെ നായിക അവസാനം എടുത്ത് നിലപാടിനോട് യോജിക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിലും, എന്റെ ഇഷ്ട സിനിമകളുടെ പട്ടികയിൽ ഈ ചിത്രവും ഇടം നേടി. 1956 ൽ ഇറങ്ങിയ '12 Angry men' എന്ന ചിത്രവുമായി സാമ്യത ചില രംഗങ്ങളിൽ അനുഭവപ്പെടുമെങ്കിലും 13 പേരുടെ മികച്ച അഭിനയവും തിരക്കഥയും കൊണ്ട് 'ആട്ടം' നമ്മെ കാഴ്ചകളിലേക്ക് പിടിച്ചിരുത്തുന്നുണ്ട്.  പതിയെ തുടങ്ങി ഒരു അന്വേഷണാത്മക ചർച്ചയ്ക്ക് തീൻമേശയക്ക് ചുറ്റും കഥാപാത്രങ്ങൾ എത്തുന്നതോടെ സിനിമ മറ്റൊരു തലത്തിലേക്ക് എത്തുന്നു. കഥ മുഴുവർ കാഴ്ചകളാക്കി, ഒടുവിൽ ശുഭപര്യവസായി തീരുന്ന കാഴ്ച അല്ല 'ആട്ടം' പ്രേക്ഷകർക്ക് നൽകുന്നത്, മറിച്ച് പ്രേക്ഷകന്റെ ചിന്തകളെ ഉത്തരം തേടിയുള്ള യാത്രയിലേക്ക് കൊണ്ട് പോവുകയാണ് ചെയ്യുന്നത്. ഒരു കൂട്ടം കൈയ്യടിയോടെ നാം തീയറ്റർ വിട്ടിറങ്ങുമ്പോഴും നാം ഉത്തരം തേടിയുള്ള യാത്രയിലായിരിക്കും. അതാണ് ഈ സിനിമയുടെ വിജയം  1001 നുണകൾ, ഒഴിവ് ദിവസത്തെ കളി എന്നീ സിനിമകൾ ഇഷ്ടപ്പെട്ടവരാണ് നിങ്ങൾ എങ്കിൽ ഈ സിനിമയും നിങ്ങൾക്ക് ഇഷ്ടപ്പെടും.

കാഴ്ചയുടെ നിയമങ്ങൾ പാലിക്കപ്പെടണം

Image
CBFC A rating ഉള്ള ഒരു ചിത്രത്തിന് തിരുവനന്തപുരത്തെ ഒരു multiplex theatre ൽ തന്റെ 14 വയസുള്ള മകനെ സിനിമ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല എന്ന് സമൂഹ മാധ്യമങ്ങളിൽ ഒരു അമ്മ ഇട്ട പോസ്റ്റാണ് വിഷയം. നിയമങ്ങളുടെ അജ്ഞത മൂലമാണ് ആ അമ്മ multiplex theatre ന് എതിരെ post ഇട്ടത് എന്നാണ് മനസ്സിലാക്കേണ്ടത്. നഗരത്തിലെ മറ്റു തീയേറ്ററുകളിൽ ഇല്ലാത്ത നിയമ പരിപാലനമാണ് ഈ തീയേറ്ററിൽ നടക്കുന്നത് എന്നാണ് ആ അമ്മയുടെ പക്ഷം. നിയമ വ്യവസ്ഥയുടെ അജ്ഞതയാണ് അമ്മയുടെ ഈ നിലപാടിന് കാരണം. കാഴ്ചയുടെ നിയമങ്ങൾ മറ്റു തീയേറ്ററുകളിൽ പാലിക്കപ്പെടുന്നില്ല എന്നത് കൊണ്ട് മാത്രം, പ്രായപൂർത്തിയാകാത്ത മകനെ CBFC A  certification ഉള്ള സിനിമ കാണാൻ കൊണ്ടു വരാം എന്നു കരുതുന്നത് തന്നെ തെറ്റാണ്.   2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിന്റെ ലംഘനം: വകുപ്പ് 75 പ്രകാരം ഈ പ്രവർത്തി കുറ്റകരമാണ്. ഈ കുറ്റത്തിന് ശിക്ഷ ഏഴ് വർഷം വരെ തടവും പിഴയും വരെ ആകാം. താഴെ പറയുന്നവയിൽ ഏതെങ്കിലും/ എല്ലാ രംഗങ്ങൾ സിനിമയിൽ ഉണ്ടെങ്കിൽ ആ ചിത്രത്തിന് 'A' Certification നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു: ലൈംഗിക രംഗങ്ങളുടെ ...

നിഗൂഢമായ എലി കെണി

Image
സുജാത അതീവ സന്തോഷവതിയാണ് പക്ഷെ അവളുടെ ചിരി നോട്ടം എല്ലാം നിഗൂഢമാണ്. അവൾ നമ്മൾ പ്രേക്ഷകരോട് സംസാരിക്കുകയാണ്.അമ്മായി അമ്മ അവളോട് പെരുമാറിയിരുന്നതിനെ കുറിച്ച്, അമ്മായി അമ്മയുടെ മരണത്തെ കുറിച്ച്, തന്റെ ഭർത്താവിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ച്, വീട്ടിലെ എലിശല്യത്തെ കുറിച്ച്, ഭർതൃ പീഡനത്തിനെ കുറിച്ച്, അയാളുടെ അതിക്രൂരമായ ലൈംഗിക പീഡനത്തെ കുറിച്ച്, തന്നോട് ഇടക്കിടെ സംസാരിക്കാൻ വരാറുണ്ടായിരുന്ന അയൽക്കാരിയെ കുറിച്ച്, സുജാതക്ക് മണങ്ങളോടുള്ള ഇഷ്ടത്തെ കുറിച്ച്..... ഏകാന്തത ഇഷ്ടപ്പെടുന്നവളാണ് സുജാത. ഇപ്പോൾ ലോക്ക്ഡൗൺ കാലമായ കാരണം ഭർത്താവ് വീട്ടിൽ തന്നെ ഉണ്ട്. അവളുടെ വശ്യമായ പുഞ്ചിരിയിലും, നോട്ടത്തിലും ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന നിഗൂഢത കണ്ട് അറിയുക. സബ്ടൈറ്റിൽ ഇല്ലാത്ത ചിത്രം യൂട്യൂബിൽ ഉണ്ട്. സബ്സ്ക്രൈബ് ചെയ്ത് ഇംഗ്ലീഷ് സംബ്ടൈറ്റിലോട് കൂടി ബുക്ക് മൈ ഷോ സ്ട്രീമിലൂടെയും സിനിമ കാണാവുന്നതാണ്.

കറിയും സൈനേഡും

Image
പുതുവർഷത്തിൽ ഞാൻ കണ്ട ഒരു ഡോക്കുമെന്ററിയെ  കുറിച്ചാണ് ഈ പോസ്റ്റ്  Curry and cyanide (documentary: Netflix) കൂടത്തായി കേസ് ആസ്പദമാക്കി നിർമ്മിച്ച ഒരു ഡോക്കുമെന്ററിയാണ് Curry and Cyanide. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ പ്രതിയാണ് ജോളി എന്ന സ്ത്രീ. അവർ കുറ്റക്കാരിയാണോ എന്ന് വിചാരണയിലൂടെ തെളിയിക്കേണ്ടിയിരിക്കുന്നു. ഡോക്യുമെന്ററി ജോളി കുറ്റകാരിയാണ് എന്ന് പറഞ്ഞു വയ്ക്കുന്നു. തെളിവുകളുടെ അവ്യക്തത ഈ കേസിനെ ബാധിക്കും എന്നത് സംശയമില്ല. ഈ കൊലപാതകം നടന്ന ഒരു ഘട്ടത്തിലും ഈ പ്രതിക്ക് എതിരെ ആരും പരാതി നൽകിയിരുന്നില്ല എന്നതും പ്രതിക്ക് അനുകൂലമായി ഭവിച്ചേക്കാം. അവസാന കൊലപാതകത്തിന് ശേഷം കുഞ്ഞാന്റി എന്ന് വിളിക്കുന്ന രഞ്ചി വിൻസെന്റിന്റെ ഒരു സംശയമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെടാൻ കാരണം. ഒരു ഡോക്യുമെന്ററി എന്ന നിലയിൽ മികച്ച കാഴ്ച അനുഭവം തന്നെ ആണ് Curry and Cyanide. കേസുമായി ബന്ധമുള്ള പലരും ഈ ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട് ( മുൻ അന്വേഷണ ഉദ്യോഗസ്ഥർ, ഫോറൻസിക് വിദഗ്ധർ, ടോക്സിക്കോളജി അനലിസ്റ്റ് എന്നിവർ). ഇത് ശരിയായ കീഴ്‌വഴക്കം ആണോ എന്നുള്ളത് പ്രേക്ഷകരുടെ യുക്തിക്ക് വിടുന്നു.